സച്ചിന്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

March 24, 2012 ദേശീയം

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന നേട്ടം കൈവരിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദാദറിലെ സിദ്ധിവിനായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹിന്ദു പുതുവര്‍ഷമായ ഗുഡി പദ്വ ആഷോഷ ദിനമായ ഇന്നലെയാണ് സച്ചിന്‍ സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയത്. ക്രിക്കറ്റിലെ പ്രധാന നേട്ടങ്ങള്‍ക്കുശേഷം സച്ചിന്‍ സിദ്ധിവിനായകക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ഒരുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ബംഗ്ളാദേശിനെതിരെ നേടിയ സെഞ്ചുറിയിലൂടെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം