ശ്രീരാമലീല ഇന്നു ആരംഭിക്കും

March 24, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന 22-ാമത് ശ്രീരാമനവമി ഹിന്ദുമഹാസേമ്മളനത്തിന് മുന്നോടിയായി ‘ശ്രീരാമലീല’ഇന്നു (മാര്‍ച്ച് 25ന്) വൈകുന്നേരം 6ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനംചെയ്യും.

തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്തന്‍കോട് ശ്രീമഹാദേവര്‍ക്ഷേത്രം, കവടിയാര്‍ കട്ടച്ച ഭഗവതിക്ഷേത്രം എന്നി സ്ഥലങ്ങള്‍ കേന്ദ്രമാക്കി അനന്തപുരിയിലും, ഇളംകുളം ശ്രീമഹാദേവര്‍ ക്ഷേത്രം, കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ദേവീക്ഷേത്രം, അയിരൂര്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അലിയാവൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളിക്ഷേത്രം എന്നി സ്ഥലങ്ങള്‍ കേന്ദ്രമാക്കി ശ്രീനീലകണ്ഠപുരത്തുമുള്ള ബാല-അയോദ്ധ്യാ-ആരണ്യ-കിഷ്‌കിന്ധ-സുന്ധര-യുദ്ധ കാണ്ഡങ്ങളില്‍ ശ്രീരാമപൂജ, ശ്രീരാമായണപാരായണം, പ്രഭാഷണം തുടങ്ങിയ ശ്രീരാമലീല പരിപാടികള്‍ നടക്കും. മാര്‍ച്ച് 30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ശ്രീരാമലീല പര്യവസാനിക്കും.

അതേസമയം ശ്രീരാമരഥപരിക്രമണം ഇന്ന് പത്തനംതിട്ട ജില്ലയില്‍ തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം