ലോട്ടറി തൊഴിലാളികള്‍ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍

September 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ലോട്ടറി തൊഴിലാളികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നറുക്കെടുപ്പുകളുടെ എണ്ണം കുറച്ച നടപടി ലോട്ടറി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി തോമസ്‌ ഐസക്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.
തൊഴിലാളികള്‍ക്ക്‌ രണ്ട്‌ രൂപയ്‌ക്ക്‌ അരിയും ആയിരം രൂപ എക്‌സ്‌ ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. എഴുപതിനായിരം രൂപയുടെ ഇന്‍ഷുറന്‍സ്‌ പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. ലോട്ടറി വില്‍പനക്കാരെയും സബ്‌ ഏജന്റുമാരെയും സര്‍ക്കാര്‍ സഹായിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
കേരള ലോട്ടറി നിയന്ത്രിക്കില്ലെന്നും അന്യസംസ്ഥാന ലോട്ടറികളുടെ ചൂതാട്ടം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അന്യസംസ്ഥാന ലോട്ടറി മാഫിയയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്‌ കാര്യങ്ങള്‍ വഷളാക്കിയതെന്നും ഇത്‌ അവസാനിപ്പിച്ചില്ലെങ്കില്‍ യുഡിഎഫ്‌ രാഷ്‌ട്രീയ വില നല്‍കേണ്ടിവരുമെന്നും തോമസ്‌ ഐസക്‌ മുന്നറിയിപ്പ്‌ നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം