ശ്രീരാമലീല അയോദ്ധ്യാകാണ്ഡം ഉദ്ഘാടനം ചെയ്തു

March 25, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രീരാമലീല സമ്മേളനത്തിന്റെ (അയോദ്ധ്യാ കാണ്ഡം) ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. ജെ.ചന്ദ്രിക നിര്‍വഹിച്ചു സംസാരിക്കുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി വേദിയില്‍.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായ ശ്രീരാമലീല സമ്മേളനത്തിന്റെ (അയോദ്ധ്യാ കാണ്ഡം)ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ.കെ.ചന്ദ്രിക നിര്‍വഹിച്ചു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി  അനുഗ്രഹപ്രഭാഷണം നടത്തി. പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, ബി.ജെ.പി ജില്ലാപ്രസിഡന്റ് കരമന ജയന്‍, ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍, ട്രിഡ ചെയര്‍മാന്‍ അഡ്വ.പി.കെ.വേണുഗോപാല്‍, അജിത്ത് പൂജപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം