മന്ത്രി ഗണേഷിനെതിരെ വീണ്ടും ബാലകൃഷ്ണപിള്ള

March 27, 2012 കേരളം

തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്തയാളെ ഇനി താങ്ങാന്‍ കഴിയില്ല. ഇങ്ങനെയൊരാളെ മന്ത്രിയാക്കി നിലനിര്‍ത്തി ഒരു ജനാധിപത്യ സംവിധാനത്തില്‍ മുന്നോട്ട് പോകാനാകില്ല. ഒമ്പത് മാസം പ്രവര്‍ത്തിച്ചു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ പോലും മാനിക്കാന്‍ കൂട്ടാക്കിയില്ല – അദ്ദേഹം പറഞ്ഞു.
പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി പറഞ്ഞ ഒരാളെ പോലും ഉള്‍പ്പെടുത്തിയില്ല. പാര്‍ട്ടിയുടെ പ്രതിനിധിയായി മന്ത്രിയായതിന് ശേഷം പലതവണ അദ്ദേഹം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി മന്ത്രിസ്ഥാനം തന്നത് പാര്‍ട്ടിക്കാണ്. വ്യക്തിക്കല്ല. വകുപ്പും തന്നത് പാര്‍ട്ടിക്കാണ്.  ബുധനാഴ്ചത്തെ യു.ഡി.എഫ് യോഗത്തില്‍ പ്രശ്‌നം ശക്തമായി ഉന്നയിക്കും. താന്‍ തന്നെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കും. അവരുടെ കൂടി അനുമതിയോടെ ഒരാഴ്ചയ്ക്കം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം