ശബരിമല ഉത്സവത്തിനു കൊടിയേറി

March 28, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനു ശബരിമലയില്‍ കൊടിയേറി. ഇന്നലെ രാവിലെ 9.33-ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിച്ചത്. ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, സ്പെഷല്‍ കമ്മീഷണര്‍ പി.കെ. ജഗദീഷ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എം. സതീഷ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എ. രാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നു മുതല്‍ ഏപ്രില്‍ നാലുവരെ രാവിലെ 11ന് ഉത്സവബലി ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെയാണ് ഉത്സവബലി ദര്‍ശനം. ഉത്സവബലി സമയത്ത് തീര്‍ഥാടകര്‍ക്ക് പതിനെട്ടാംപടി കയറാന്‍ അനുവാദമില്ല.

ഏപ്രില്‍ നാലിനു രാത്രി പത്തിനു ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രമായ ഏപ്രില്‍ അഞ്ചിനു രാവിലെ 11നു പമ്പയില്‍ പ്രത്യേകം തയാര്‍ചെയ്ത കടവില്‍ ആറാട്ടു നടക്കും. ആറാട്ടിനുശേഷം പമ്പയില്‍ ഭക്തര്‍ക്കു പറവഴിപാടുകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സൌകര്യം ക്രമീകരിക്കും. ഉത്സവ ദിവസങ്ങളില്‍ പടിപൂജ ഉണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം