ഓണ്‍ലൈന്‍ ഗുരുകുലം പദ്ധതി തുടങ്ങി

March 28, 2012 കേരളം

തിരുവനന്തപുരം: അമൃത വിദ്യാപീഠത്തിന്റെ ഓണ്‍ലൈന്‍ ഗുരുകുലം പദ്ധതി മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ളതാണ് പദ്ധതി. ആധുനിക ശാസ്ത്രസാങ്കേതിക രംഗത്തെ മുന്നേറ്റം സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മാറ്റത്തിന് വഴിയൊരുക്കിയതായി മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ പഠിതാക്കളുടെ സംശയങ്ങള്‍ അപ്പപ്പോള്‍ ദൂരീകരിക്കാന്‍ കഴിയുകയുള്ളൂ – മന്ത്രി പറഞ്ഞു.  അമൃത ഇ-ലേണിങ് റിസര്‍ച്ച് ലാബ് ഡയറക്ടര്‍ പ്രൊഫ. കമല്‍ ബിജ്‌ലാനി അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. സേതുമാധവന്‍, സുനില്‍ ഡി.കുരുവിള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ളതാണ് പദ്ധതി. ചൊവ്വാഴ്ചകളില്‍ വൈകീട്ട് മൂന്നുമുതല്‍ ഒരുമണിക്കൂര്‍ ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് അധ്യയനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം