ശ്രീരാമരഥയാത്ര 29,30 തീയതികളില്‍ തിരുവനന്തപുരത്ത് പരിക്രമണം നടത്തും

March 28, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികയില്‍നിന്നും ആരംഭിച്ച  ശ്രീരാമരഥയാത്ര കന്യാകുമാരിയില്‍നിന്നും രാമായണകാണ്ഡപരിക്രമണത്തിനായി 29നു ഉച്ചയ്ക്ക് 12ന് തിരുമല മാധവസ്വാമി ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന് വൈകുന്നേരം 3ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച്, ആറ്റുകാല്‍ ദേവീക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം നന്തന്‍കോട് ശ്രീമഹാദേവര്‍ ക്ഷേത്രം, കവടിയാര്‍ ശ്രീകട്ടച്ച ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് സമാപിക്കും.

മാര്‍ച്ച് 30നു വൈകുന്നേരം 5നു ഇളംകുളം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന രഥയാത്ര കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂപ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അലിയാവൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളിക്ഷേത്രത്തിലെയും സ്വീകരണങ്ങള്‍ക്കുശേഷം രാത്രി 9ന് ശ്രീരാമദാസാശ്രമത്തില്‍ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം