ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

March 29, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി.

ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പി കിഴക്കേനട സ്വര്‍ണക്കൊടിമരത്തിനു സമീപം തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി ഏറ്റുവാങ്ങി. കൊടിയേറ്റു പൂജകള്‍ക്കുശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തന്ത്രി കൊടിയേറ്റി. തുടര്‍ന്ന് തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറ്റി.

മിത്രാനന്ദപുരം കുളത്തില്‍നിന്ന് മണ്ണുനീര് വാരല്‍ ചടങ്ങും തുടര്‍ന്ന് നവഗ്രഹമണ്ഡപത്തില്‍ മുളപൂജയും നടന്നു. ഏപ്രില്‍ അഞ്ചിനാണ് പള്ളിവേട്ട ആറാട്ട്  ആറിന്. കൊടിയേറ്റ് ചടങ്ങിന് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കൊട്ടാരം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം