ശബരിമലയില്‍ ഉത്സവബലി തുടങ്ങി

March 29, 2012 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമലയില്‍ ബുധനാഴ്ച മുതല്‍ ഉത്സവബലി തുടങ്ങി. രാവിലെ പതിനൊന്നിന് തുടങ്ങിയ ചടങ്ങുകള്‍ രണ്ടരയോടെയാണ് അവസാനിച്ചത്. ശ്രീകോവിലിന് സമീപം ഗണപതിക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ചിരുത്തിയാണ് ഉത്സവബലി നടന്നത്.
വൈകീട്ട് നട തുറന്നശേഷം പടിപൂജയും അത്താഴപ്പൂജയ്ക്കുശേഷം ശ്രീഭൂതബലിയും നടന്നു. തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തിലും മേല്‍ശാന്തി എന്‍.ബാലമുരളിയുടെ സഹകാര്‍മികത്വത്തിലുമായിരുന്നു ഉത്സവബലി.
ഉത്സവം തുടങ്ങിയതോടെ ദര്‍ശനസമയം കുറച്ചിട്ടുണ്ട്. ഉത്സവബലിച്ചടങ്ങുകള്‍ 11ന് തുടങ്ങുന്നതിനാല്‍ നട ഈ സമയം അടച്ചിടും. പിന്നീട് നട തുറക്കുന്നത് ബലിചടങ്ങുകള്‍ നിര്‍ത്തിയശേഷം രണ്ടരയോടെയാണ്. 30 വരെ ഉത്സവബലിയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍