മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല: കെ.ബി. ഗണേഷ്‌കുമാര്‍

March 29, 2012 കേരളം

തിരുവനന്തപുരം:  മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.ഇതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഗണേഷ്‌കുമാറിന്റെ മറുപടി. താങ്കളെ എം.എല്‍.എ ആക്കിയത് തെറ്റായി പോയി എന്നാണല്ലോ ബാലകൃഷ്ണപിള്ള പറഞ്ഞത് എന്ന  ചോദ്യത്തിന് പത്തനാപുരത്തെ ജനങ്ങളാണ് അതിന് മറുപടി പറയേണ്ടത് എന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.   മന്ത്രിയെ മാറ്റുകയാണെന്ന് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ്. യോഗത്തില്‍ പാര്‍ട്ടി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം