ബോട്‌സ്‌വാനയില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം

March 29, 2012 കേരളം,ദേശീയം,രാഷ്ട്രാന്തരീയം

ബോട്‌സ്‌വാന: സ്വാമി ഉദിത് ചൈതന്യ ബോട്‌സ്‌വാനയില്‍ എത്തുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ ഏഴുവരെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ അദ്ദേഹം പങ്കെടുക്കും. ബാലാജി ടെമ്പിള്‍ ബ്ലോക്ക് എട്ടില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് ഏഴിന് ആത്മീയത ജീവിതത്തില്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. ആറിന് മോകോലോടി പ്ലോട്ട് 523ല്‍ വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ വിഷ്ണു സഹസ്രനാമം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം മലയാളത്തില്‍ നടത്തും. ഗബോറോണ്‍ ബോട്‌സ്‌വാന ഹിന്ദു ഹാളില്‍ ഏഴിന് വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഭഗവത്ഗീതയുടെ പ്രധാന്യം എന്ന വിഷയത്തില്‍ (ഇംഗ്ലീഷ്) അദ്ദേഹം പ്രഭാഷണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം