കശ്മീരിലെ സ്ഥിതി ഉത്കണ്ഠാജനകമെന്ന് എ.കെ ആന്റണി

September 12, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കശ്മീരിലെ സ്ഥിതിഗതികള്‍ ഉത്കണ്ഠാജനകമാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കിയത് ലഘൂകരിക്കുന്ന വിഷയത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ ഭിന്നതകളൊന്നുമില്ല. വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ വന്നു എന്ന് മാത്രമേയുള്ളൂ. ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതി യോഗം കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം