ശ്രീരാമരഥയാത്രയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

March 30, 2012 കേരളം

രാജേന്ദ്രന്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച രഥയാത്രയെ അമരവിളയില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമരവിള കീഴ്‌ക്കൊല്ല തൃക്കണ്ണാപുരം പുന്നത്തോട്ടത്തു വീട്ടില്‍ രാജേന്ദ്ര (44)നെയാണ്  പാറശ്ശാല സി.ഐ. എസ്.എം. റിയാസ്, എസ്.ഐ. കെ.എസ്. അരുണ്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകുന്നേരം അമരവിളയ്ക്കു സമീപം ആനക്കുന്നില്‍വച്ചാണ് രഥയാത്രയ്ക്കുനേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും അകമ്പടി വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുയും ചെയ്തിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം