ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രമാണ് ശ്രീരാമദാസ ആശ്രമം: മുഖ്യമന്ത്രി

April 1, 2012 കേരളം

തിരുവനന്തപുരം: ലോകം ഒരു കുടുംബമെന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്ന ശ്രീരാമദാസ ആശ്രമം ഭാരതീയസംസ്‌കാരത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ വിഭാവനം ചെയ്തകാര്യങ്ങളെല്ലാം തന്നെ വരുംതലമുറയ്ക്ക് ധര്‍മ്മബോധത്തോടെ ജീവിതം നയിക്കുവാനുള്ളതാണ്. അത് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി അധ്യക്ഷം വഹിച്ചസമ്മേളനത്തില്‍ അഡ്വ.എം.എ.വാഹീദ് എം.എല്‍.എ, മുന്‍ജലവിഭവ വകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് സ്വാഗതവും  കൊന്നമൂട് ഗോപാലകൃഷ്ണന്‍ നായര്‍ മംഗളാചരണവും നിര്‍വഹിച്ചു.

.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം