പണിമൂല ദേവീക്ഷേത്രോത്സവം ഇന്ന് തുടങ്ങും

April 1, 2012 ക്ഷേത്രവിശേഷങ്ങള്‍

പോത്തന്‍കോട്: പണിമൂല ദേവീക്ഷേത്രത്തിലെ സപ്തദിന ഉത്സവത്തിന് ഞായറാഴ്ച (ഇന്ന്) തുടക്കമാവും. വൈകീട്ട് 5.30ന് തിരുവാഭരണ ഘോഷയാത്ര, 7.19ന് കൊടിയേറ്റ്, 8ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്ത്, 8.30ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 10.30ന് ഭക്തിഗാനമേള.

ഏപ്രില്‍ 2ന് രാത്രി 8.30ന് ക്ലാസിക്കല്‍ ഡാന്‍സ്, 10.30ന് മ്യൂസിക്കല്‍ ഡ്രാമ. ചൊവ്വാഴ്ച വൈകീട്ട് 5.30ന് ലളിതാസഹസ്രനാമം, 6ന് സംഗീതക്കച്ചേരി, 9.30ന് ഓട്ടന്‍തുള്ളല്‍, 11ന് നാടകം-നീലപ്പൊന്മാന്‍. ബുധനാഴ്ച രാവിലെ മാലപ്പുറം പാട്ട്, വൈകീട്ട് 6ന് നാലമ്പല ശീവേലിപ്പുരപ്പൂപ്പന്തലില്‍ ആനപ്പുറത്തെഴുന്നള്ളിപ്പ്, രാത്രി 8ന് കഥകളി. വ്യാഴാഴ്ച 8 മുതല്‍ കഥകളി.

വെള്ളിയാഴ്ച രാത്രി 8ന് ഹിന്ദുമത സമ്മേളനം, രാത്രി 10ന് സംഗീതസദസ്സ്, രാത്രി 1ന് നാടകം. ശനിയാഴ്ച വൈകീട്ട് 5ന് എഴുന്നള്ളിപ്പ് ഘോഷയാത്ര, കുത്തിയോട്ടം, വൈകീട്ട് 6.30ന് സംഗീതസന്ധ്യ, 8.30ന് നാടകം.

രണ്ടാം ഉത്സവദിവസം രാവിലെ 8 മുതല്‍ പായസവഴിപാടുകള്‍ ഉണ്ടായിരിക്കും. ഉത്സവം പ്രമാണിച്ച് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഘോഷയാത്രദിവസം പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, മംഗലപുരം, കഴക്കൂട്ടം, മാണിക്കല്‍, വെമ്പായം, ശ്രീകാര്യം പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍