ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

April 2, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി സമ്മേളനം ഇന്നലെ തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ ഗുരുവായൂര്‍ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. രാമായണത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുമായുള്ള അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മഹത്തായ ശ്രീരാമനവമി സന്ദേശം ഉള്‍ക്കൊണ്ട് എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം