ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ അറസ്റു ചെയ്യണം

April 2, 2012 കേരളം

മലയാലപ്പുഴ: മലയാലപ്പുഴ നല്ലൂര്‍ ഉപ്പിടുംപാറ മലനട ക്ഷേത്രപരിസരത്ത് മദ്യപാനം നടത്തിയതിനെ വിലക്കിയ ക്ഷേത്രഭരണ സമിതിയംഗങ്ങളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി വീടുകള്‍ ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റുചെയ്യണമെന്നു മലയാലപ്പുഴ പഞ്ചായത്ത് ബിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മലയാലപ്പുഴയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നും ബിജെപി ആരോപിച്ചു. ആര്‍എസ്എസ് മലയാലപ്പുഴ ഖണ്ഡ്കാര്യവാഹ് റ്റി.ബി. ബിജു അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ഹരീഷ് ചന്ദ്രന്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ജി. വിജയകുമാര്‍, ബിഎംഎസ് മേഖലാ ട്രഷറര്‍ എം.കെ. മുരളീധരക്കുറുപ്പ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആര്‍. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി റ്റി.അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ഉദയകുമാര്‍ ശാന്തിയില്‍, ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം