അഞ്ചാം മന്ത്രി: എന്‍.എസ്.എസ്സും എതിര്‍ത്തു

April 3, 2012 കേരളം

ചങ്ങനാശ്ശേരി: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനം തകര്‍ക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലീഗിന്റെ കടുംപിടുത്തതിന് യു.ഡി.എഫ് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു
യു.ഡി.എഫ് നേതാക്കള്‍ ഇത് ഗൗരവമായി കാണണം. പിറവത്ത് വന്‍ഭൂരിപക്ഷത്തിന് ജയിച്ച അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ നീട്ടുക്കൊണ്ട് പോകുന്നത് നീതികേടാണ്, ഇത്രയേറെ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും അനൂപിന് തെക്ക് വടക്ക് നടക്കേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
ബാലകൃഷ്ണപിള്ളയും-ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം