ശ്രീരാമദാസ ആശ്രമത്തില്‍ സാഹിത്യസമ്മേളനം ഇന്ന്

April 4, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിക്ഷേത്രത്തിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ അയോധ്യാനഗരിയില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ സാഹിത്യസമ്മേളനം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം-ഗതാഗത വുകുപ്പുമന്ത്രി അഡ്വ.വി.എസ്.ശിവകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. എന്‍.കൃഷ്ണപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.വിളക്കുടി രാജേന്ദ്രന്‍ ‘ദര്‍ശനം-ആശാന്‍ കൃതികളില്‍’ എന്ന പ്രബന്ധം അവതരിപ്പിക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള, ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, നരുവാമൂട് പമേശ്വരന്‍ നായര്‍, ടി.മായാമോഹന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം