സൈനിക അട്ടിമറിശ്രമം; വാര്‍ത്ത അടിസ്ഥാനരഹിതം: എ.കെ ആന്റണി

April 4, 2012 ദേശീയം

വിശാഖപട്ടണം: സൈനിക അട്ടിമറിശ്രമം നടന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്  പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.   പതിവു സൈനിക പരിശീലനം മാത്രമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്വാഭാവികമായി ഒന്നുംതന്നെ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സൈന്യത്തിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാനാവില്ലെന്നും വാര്‍ത്ത സംബന്ധിച്ച് അവര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ വിവാദം ഒഴിവാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം