തിടപ്പള്ളി കത്തിനശിച്ചു.

April 4, 2012 കേരളം

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ തിടപ്പള്ളി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 10.45 നാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്ര ജീവനക്കാരാണ് തീപടര്‍ന്നത് ആദ്യം കണ്ടത്. നാലമ്പലത്തിനോട് ചേര്‍ന്ന് തിടപ്പിള്ളിയുടെ ഇരുപതടി നീളത്തിലും ഏതാണ്ട് പത്തടി വീതിയിലുമുള്ള സ്ഥലമാണ് കത്തിയമര്‍ന്നത്. മരവും ഓടും കൊണ്ടാണ് തിടപ്പിള്ളി നിര്‍മ്മിച്ചിട്ടുള്ളത്. എട്ടരയോടെയാണ് ജീവനക്കാര്‍ ക്ഷേത്രം അടച്ചുപോയത്. നഷ്ടം കണക്കാക്കിയിട്ടില്ല. ഉടനെ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ഗുരുവായൂര്‍, കുന്നംകുളം യൂണിറ്റുകളില്‍നിന്ന് അഗ്‌നിശമനസേനാ വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തി. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി 11.30 ഓടെ തീ നിയന്ത്രണവിധേയമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം