ശബരിമലയിലെ ദേവപ്രശ്നം: വിശദീകരണം തേടി

April 6, 2012 കേരളം

ശബരിമല: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ സ്വകാര്യസ്ഥാപനത്തിനുവേണ്ടി ദേവപ്രശ്നം നടത്തിയ വിഷയത്തില്‍ സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ് കുമാറില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍.

ശബരിമല യില്‍ നടക്കുന്ന ഏതു ചടങ്ങുകളുടെയും ഉത്തരവാദിത്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുള്ളതാണ്. ഇക്കാരണത്താലാണ് അദ്ദേഹത്തില്‍നിന്നു വിശദീകരണം തേടിയതെന്നും പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ദേവഹിതവുമായി ബന്ധപ്പെട്ടു സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.രാജനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡു ചെയ്തു. ബുധനാഴ്ച രാത്രി സന്നിധാനത്തു ചേര്‍ന്ന അടിയന്തര ദേവസ്വം ബോര്‍ഡു യോഗമാണു നടപടി സ്വീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം