ഭാരതരത്ന ബഹുമതിയ്ക്കു സച്ചിന്‍ അര്‍ഹനെന്ന് വിരാട് കോഹ് ലി

April 6, 2012 ദേശീയം

ബാംഗളൂര്‍: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന സമ്മാനിക്കാന്‍ മാസ്റര്‍ ബ്ളാസ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ യോഗ്യനാണെന്ന് യുവതാരം വിരാട് കോഹ് ലി. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും സച്ചിന്റെ നൂറു സെഞ്ചുറി റിക്കാര്‍ഡിന്റെ അടുത്തെങ്ങും മറ്റൊരു താരവുമില്ല. തീര്‍ത്തും അവിശ്വസനീയ നേട്ടങ്ങളാണ് സച്ചിന്റേത്. സച്ചിന്‍ ശരിക്കും ഭാരതരത്ന അര്‍ഹിക്കുന്നു.- കോഹ് ലി പറഞ്ഞു. സച്ചിനു ഭാരതരത്ന സമ്മാനിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്‍ നിയമസഭയെ അറിയിച്ചിരുന്നു. സച്ചിനു ഭാരതരത്ന സമ്മാനിക്കണമെന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശബ്ദമുയര്‍ന്ന സാഹചര്യമാണുള്ളത്. നിലവിലെ നിയമമനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം, സാമൂഹികപ്രവര്‍ത്തനം എന്നിവയില്‍ ലോകത്തിനു സംഭാവന നല്കിയവര്‍ക്കാണ് ഭാരതരത്ന നല്കുന്നത്. എന്നാല്‍, ഇതില്‍ കായികം ഉള്‍പ്പെടുന്നില്ല. ഇതാണ് സച്ചിനു ഭാരതരത്ന സമ്മാനിക്കുന്നതിനു തടസമായി നില്‍ക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം