യു.എസ്. നാവികസേനയുടെ ജെറ്റ് വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

April 7, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍ : യു.എസ്. നാവികസേനയുടെ ജെറ്റ് വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെര്‍ജീനിയ ബീച്ചിലാണ് സംഭവം. വിമാനത്തിലെ രണ്ട് പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വിമാനം ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് ഇടിച്ചത്. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്താകെ ചിതറിക്കിടക്കുകയാണ്. അപകടത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ കെട്ടിടത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡില്‍ നില്‍ക്കുകയായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓഷ്യാന നേവല്‍ സ്‌റ്റേഷനിലെ പരിശീലനത്തിന് ഉപയോഗിക്കുന്ന ജെറ്റാണ് അപകടത്തില്‍പ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം