50 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ തുടങ്ങും – മന്ത്രി അടൂര്‍ പ്രകാശ്

April 7, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 50 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അഖില കേരള ഗവ. ആയുര്‍വേദ കോളേജ് അധ്യാപക സംഘടന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.  സംഘടനാ പ്രസിഡന്റ് ഡോ.വി.കെ. അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.സി. രത്‌നാകരന്‍, ധന്വന്തരി അവാര്‍ഡ് നേടിയ ഡോ.കെ. ജ്യോതിലാല്‍, ആത്രേയ അവാര്‍ഡ് നേടിയ ഡോ.കെ.ബി. സുധികുമാര്‍ എന്നിവരെ ഡോ. ശശിതരൂര്‍ എം.പി. ആദരിച്ചു.

ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ബി.എ.എം.എസ്. വിദ്യാര്‍ഥികള്‍ക്ക് എ. സമ്പത്ത് എം.പി. അവാര്‍ഡ് നല്‍കി. ഡോ.സി. രഘുനാഥന്‍ നായര്‍, ഡോ. ഷര്‍മ്മദ്ഖാന്‍, ഡോ.എസ്.ആര്‍. ദുര്‍ഗ, ഡോ. ശ്രുതി, ഡോ.ഗണേഷ്, ഡോ. ശിവകുമാര്‍, ജിതിന്‍ കെ. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം മേയര്‍ അഡ്വ. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ശ്രീകണേ്ഠശന്‍, ജയകുമാര്‍, ശ്രീവത്സന്‍, പി.എസ്. സുധീഷ്‌കുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം