ശ്രീരാമദാസ ആശ്രമത്തില്‍ ചരിത്രസമ്മേളനം ഇന്ന്

April 7, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ ചരിത്രസമ്മേളനം വൈകുന്നേരം 6.30ന് ജ്യോതിക്ഷേത്രത്തിനുമുന്നിലെ അയോധ്യാനഗരിയില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ നിര്‍വഹിക്കും. യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ചരിത്രവിഭാഗം മേധാവി ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ അദ്ധ്യക്ഷനായിരിക്കും. വിശിഷ്ടാതിഥിയായ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടറായ പദ്മശ്രീ. ഡോ.ജെ.ഹരീന്ദ്രന്‍ നായരെ സമ്മേളനത്തില്‍ അനുമോദിക്കും. തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം