വെടിപ്പുര അപകടം: മരണം മൂന്നായി

April 8, 2012 കേരളം

നേമം : വെള്ളായണി ദേവിക്ഷേത്രത്തിലെ വെടിപുരയ്ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. വെള്ളായണി ശാന്തിവിള വാറുവിളാകത്ത് വീട്ടില്‍ രാജന്റെയും അംബികയുടെയും മകന്‍ വിവേക് കുമാര്‍ (22) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിനോദ്കുമാര്‍ ആണ് ഏക സഹോദരന്‍.അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്ന വെള്ളായണി സര്‍വ്വോദയം കോളനിയില്‍ വേലപ്പന്‍ ആശാരി (65), വെള്ളായണി മേലെ വെട്ടുവിളാകത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും ശൈലജയുടെയും മകന്‍ വിഷ്ണു (22) എന്നിവരാണ് നേരത്തെ മരിച്ചത്.

അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് തീപ്പൊള്ളലേറ്റിരുന്നത്. ക്ഷേത്ര വളപ്പിനോട് ചേര്‍ന്ന തെങ്ങിന്‍ പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താല്കാലിക വെടിമരുന്ന് പുരയാണ്് അശ്വതി പൊങ്കാലദിവസമായ കഴിഞ്ഞ മാസം 25 ന് കത്തിയമര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം