ശബരിമല: വിഷു ഉത്സവത്തിനായി നാളെ നടതുറക്കും

April 9, 2012 കേരളം

പത്തനംതിട്ട: വിഷു ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം നാളെ വൈകുന്നേരം 5.30ന് തുറന്ന് 18ന് രാത്രി പത്തിന് അടയ്ക്കും. 14നാണ് മേടവിഷു. അന്നു രാവിലെ നടതുറന്ന് കണി കാണിയ്ക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരം ഒരുക്കും. ശബരിമല തന്ത്രിയും ശബരിമല, മാളികപ്പുറം, പമ്പ എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരും ഭക്തജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി നാണയത്തുട്ടുകള്‍ നല്കും.

11 മുതല്‍ 18 വരെ പതിവു പൂജകളായ ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്ക് പുറമേ വിശേഷാല്‍ പൂജകളായ ഉദയാസ്തമനപൂജയും പടിപൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകവും നടത്താം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം