ശ്രീരാമദാസ ആശ്രമത്തില്‍ യോഗശാസ്ത്ര സമ്മേളനം

April 9, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി യോഗശാസ്ത്രസമ്മേളനം ഇന്നു വൈകുന്നേരം 6.30ന് ബ്രഹ്മചാരി ഹരിഹരചൈതന്യ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷയായിരിക്കും. സമ്മേളനത്തില്‍ വെഞ്ചാവോട് വിക്രമന്‍ നായര്‍ ‘യോഗസ്വരൂപനായ സ്വാമിജി’ എന്ന പ്രബന്ധം അവതരിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം