വ്യാജമദ്യം കഴിച്ച് 8 മരണം
വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. പതിനഞ്ചോളം പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ബിഷന്‍പൂരില്‍ സൗത്ത് 24 പര്‍ഗാനാസിലെ രസ്ഖാലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു
മുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനമായും ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പണം വാങ്ങുമ്പോള്‍ നല്‍കുന്ന ഹ്രസ്വകാല
ബിജു രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്തു
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് ബിജുവിനെ കോടതിയില്‍ ഹാജരാക്കിയത്.
ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായവും ചെയ്തിട്ടില്ല: മുഖ്യമന്ത്രി
സോളാര്‍ തട്ടിപ്പ് കേസില്‍പ്പെട്ട ടീം സോളാര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുതരത്തിലുള്ള സഹായമൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നെന്തിനു താന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ചെയ്തതിന് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന്
യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച



