തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീ നീലകണ്ഠ വിദ്യാപീഠം സ്‌കൂള്‍ വാര്‍ഷികസമ്മേളത്തില്‍ സ്‌കൂള്‍ മാഗസിന്‍ ‘ഗുരുപ്രസാദം’ പ്രകാശനം ചെയ്തു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയില്‍ നിന്ന്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ മേധാവിയും സാഹിത്യകാരനുമായ കെ.എല്‍. ശ്രീകൃഷ്ണദാസിന് ആദ്യപ്രതി ഏറ്റുവാങ്ങി.
കുട്ടികള്‍ വരച്ച ചിത്രങ്ങളും രചനകളും ഉള്‍പ്പെടുന്നതാണ് സ്‌കൂള്‍ മാഗസിന്‍. പ്രിന്‍സിപ്പല്‍ ആര്‍.ശ്രീ രേഖ, പി.റ്റി.എ പ്രസിഡന്റ് എ.റ്റിസുരേഷ് കുമാര്‍, എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ആഫീസര്‍ രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ പ്രകടമാകുന്ന തരത്തില്‍ മാഗസിന്‍ വേറിട്ടുനില്‍ക്കുന്നു.
മാഗസിന്‍ വായിക്കാം
മാഗസിന്‍ PDF ഡൌണ്‍ലോഡ് ലിങ്ക്

