മോഷ്ടിച്ചാല്‍ സ്വാമിജി പിടികൂടുമെന്നും കള്ളം പറഞ്ഞാല്‍ അത് പുറത്തുകൊണ്ടുവരുമെന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും പാണ്ഡിത്യഗര്‍വ് കാണിച്ചാല്‍ നാണം കെടുമെന്നുമെല്ലാമുള്ള ഒരു ബോധം സ്വാമിജിയെക്കുറിച്ച് സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്നു.
Read moreഭൂമണ്ഡലത്തില്‍ കാണപ്പെടുന്ന മറ്റു പര്‍വതങ്ങളെ അപേക്ഷിച്ചു ഉയരവും പരപ്പും ദൈര്‍ഘ്യവും ഏറെക്കുറെ കൂടുതലാകകൊണ്ടു നഗാധിരാജപ്പട്ടം ഹിമവാനു ഭംഗിയായി യോജിക്കും. ഇത്രയും ഈ സമസ്ത പദവുമായി ബന്ധപ്പെട്ട ഭൗതികവസ്തുതകള്‍....
Read moreബ്രഹ്മശ്രീ നിലകണ്ഠഗുരുപാദരുടെ ത്യാഗസമ്പൂര്‍ണമായ ജീവിതം അതീവലളിതവും സുഗമവുമായ ചിന്തകള്‍കൊണ്ട് സുഗ്രാഹ്യമായിരുന്നു. ലക്ഷ്യത്തില്‍നിന്ന് മാറാതെ ചിന്തിക്കുവാനും ദുര്‍ഘടങ്ങള്‍ കണ്ട് പിന്‍തിരിയാതെ, പുരോഗമിക്കുവാനും കെല്പുള്ള കല്പനാശേഷി സ്വാമിജിയുടെ ജീവിതത്തിനെ ഉഗ്രതപസ്യയാക്കിമാറ്റുന്നതിനിടയാക്കി.
Read moreഇക്കാണായ ലോകവും ജീവന്‍ എന്ന പ്രതിഭാസവും കാര്‍ബണ്‍ ഹൈഡ്രജന്‍ ഓക്‌സിജന്‍ തുടങ്ങിയ ജഡപദാര്‍ത്ഥളുടെ സങ്കരം മാത്രമല്ലേ? അതിനപ്പുറം പ്രപഞ്ചത്തിന്റെ നിലനില്പിന് ആധാരമായ തത്ത്വം മറ്റെന്തിരിക്കുന്നു എന്ന എക്കാലത്തെയും...
Read moreഉപാസകര്‍, ഉപാസ്യം, ഉപാസന എന്നീ മൂന്ന് കാര്യങ്ങളില്‍ ഉപാസ്യം ഇഷ്ടദേവതയോ അധ്യാത്മലക്ഷ്യത്തിലേതെങ്കിലുമോ ആകാം. അധ്യാത്മലക്ഷ്യത്തിലെത്തിച്ചേരുന്നതിനും ആത്മജ്ഞാനിയാകുന്നതിനും വൈരാഗ്യവും ദൃഢനിശ്ചയവും അത്യാവശ്യമാണ്.
Read moreഅനന്തവൈഭവ സമൃദ്ധിയാര്‍ന്ന ഭാരത രാജ്യത്തിന്റെ അമൃതസമാനമായ മഹിമാവ് ആകണ്ഠമാസ്വദിച്ച് പരിധികളില്ലാത്ത ആനന്ദലഹരിയില്‍ മധുരമധുരമായി പാടിയ കവികുല ചക്രവര്‍ത്തിയാണു കാളിദാസന്‍. ഭാരതനാടും ഭാരതീയ സംസ്‌കൃതിയും അദ്ദേഹത്തിനു സ്വന്തം പ്രാണങ്ങളായിരുന്നു.
Read moreകര്‍മാനുഭവംകൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങള്‍ വിവേചിച്ചറിഞ്ഞശേഷം കര്‍മമുക്തി നേടുന്നതിനാവശ്യമായ മാര്‍ഗം സ്വയം കണ്ടെത്തുകയോ സദ്ഗുരുവില്‍നിന്ന് ലഭിക്കുകയോ വേണം. ക്രമമായ സാധനമുടങ്ങാതെ അനുഷ്ഠിക്കുകയും വേണം. തല്‍ഫലമായി രാജസതാമസഗുണങ്ങളുടെ വൃത്തിഭേദത്തില്‍നിന്നും സാത്വികത്തിലേക്ക് പുരോഗമിക്കുന്നു.
Read moreമഹാനദികളുടെയും മഹാപുരുഷന്മാരുടെയും ഉദ്ഭവം അന്വേഷിക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിന്റെ മഹത്വവും സേവനവും കൊണ്ടുതന്നെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നസത്യം എടുത്തുപറയേണ്ടതില്ല. സഹിച്ചും ക്ഷമിച്ചുമുള്ള സേവനമാണിരുകൂട്ടരും നല്കുന്നത്. മഹാമനീഷികള്‍ ലോകനന്മയ്ക്കുവേണ്ടി തപസ്സനുഷ്ഠിക്കുന്നവരാണ്.
Read moreമനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കാമവര്‍ജിതമായ അവസ്ഥ സ്വായത്തമാക്കണം. മനസ്സ് പക്വവും ശുദ്ധവുമായിത്തീരാതെ ശരീരംകൊണ്ട് (ഇന്ദ്രിയങ്ങള്‍ കൊണ്ട്) ചെയ്യുന്നകര്‍മങ്ങള്‍ ലക്ഷ്യത്തെ പ്രാപിക്കുകയില്ല. സ്ഥിരമായ പരിശീലനവും ലക്ഷ്യബോധവും ഇതിന് അത്യന്താപേക്ഷിതമാണ്.
Read moreജഗദ്ഗുരു ശ്രീ ശങ്കരാചാര്യവിരചിതമായ ഉമാമഹേശ്വര സ്തോത്രം, ആലാപനം: വട്ടപ്പാറ സോമശേഖരന്‍ നായരും സംഘവും (ശ്രീരാമായണ നവാഹയജ്ഞവേദിയില്‍ പാരായണം ചെയ്തത്)
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies