പാദപൂജ

ജാത്യന്തരപരിണാമം

ആവിഷ്‌കരണവും തിരസ്‌കരണവും ജീവന്റെ ഉഭയകര്‍മങ്ങളാണ്. ഇവ തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന അനുഭവമാണ് കാലം. ഈ കാലസങ്കല്പത്തിന്റെ സ്ഥൂലാവസ്ഥയിലാണ് സ്ഥിതിയെന്ന അവസ്ഥാഭേദം ജീവന് അനുഭവപ്പെടുന്നത്.യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കും സ്ഥിതിക്കും അടിസ്ഥാനമായ...

Read more

ഭൂതപരിവര്‍ത്തനം

ഈശ്വരന്റെ ബ്രാഹ്മിയെന്നറിയപ്പെടുന്ന വിക്ഷേപശക്തി അനന്തമായ അവ്യക്തഭൂതങ്ങളെയും മഹദ്ഭൂതങ്ങളെയും സൃഷ്ടിക്കുന്നു. അപ്പോള്‍ അവയുടെ സൂക്ഷ്മമാത്രകളിലേയ്ക്ക് ഈശ്വരന്റെ വൈഷ്ണവീശക്തിപ്രവഹിക്കും. വൈഷ്ണവീശക്തിയാണ് മഹാഭൂതമാത്രകളെ സംയോജിപ്പിക്കുന്നത്.

Read more

സൂര്യചന്ദ്രകല്പന

പാതജ്ഞലയോഗസൂത്രമായ വിഭൂതിപാദത്തിലെ അമ്പത്താറു സൂത്രങ്ങളും ഓരോന്നോരോന്നായി സാധകനെ യോഗിയാക്കിമാറ്റുന്ന സാധനാക്രമംകൊണ്ട് പ്രഖ്യാതമാണ്. ആത്മജ്ഞാനം സിദ്ധിച്ചു കഴിഞ്ഞാല്‍ ഏതു യോഗമാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന ചോദ്യം തികച്ചും അപ്രസക്തമാണ്.

Read more

സര്‍വവുമാത്മാവില്‍

പ്രപഞ്ചത്തില്‍ വസ്തു സങ്കല്പങ്ങള്‍കൊണ്ട് വ്യത്യസ്തമായി തോന്നുന്ന സര്‍വ്വവും എവിടെനിന്നെങ്ങോട്ടെന്ന് അറിയാന്‍ കഴിയുന്നതുമൂലം യോഗിക്കു തന്റെ അറിവില്‍ പ്രപഞ്ചം ത്രസരേണു സമാനമായിത്തീരുന്നു. യോഗവാസിഷ്ഠം (പൂര്‍വരാമായണം) മേല്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു.

Read more

പ്രപഞ്ചവും യോഗിയും

നഗ്നനേത്രങ്ങള്‍കൊണ്ട് കാണാവുന്ന ജഡത്തിലൂടെ സമാരംഭിച്ച പരിശ്രമം, പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൂക്ഷ്മതലത്തിലേക്ക് വ്യാപരിക്കുകയുണ്ടായി. ഈ പരിശ്രമം ബാഹ്യേന്ദ്രിയങ്ങളില്‍നിന്നു വളരെ വിദൂരമെന്നുതോന്നാവുന്ന സൂക്ഷ്മതലങ്ങളിലേക്കു കടന്നുചെന്നു.

Read more

കര്‍മഗതി നിയന്ത്രണം

ഗുരുവിന്റെ വാക്കുകള്‍ വിശ്വസിക്കുകയും ഗുരുവില്‍ത്തന്നെ ശരണം പ്രാപിയ്ക്കുകയും ചെയ്യുന്നയാളിന്റെ പ്രവൃത്തി തപസ്സായി മാറുകയും അതുമൂലമുണ്ടാകുന്ന വിശിഷ്ടഫലം സംഭവിക്കാനിരിയ്ക്കുന്ന വിപരീതഫലങ്ങളെ ലഘുപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ഗുരുവിന്റെ ചുമതല.

Read more

പൂനയിലെ പട്ടാളക്യാമ്പില്‍

അത്ഭുതകരങ്ങളായ അനേകസംഭവങ്ങള്‍ ഭക്തജനങ്ങളുടെ അറിവില്‍പെടുമ്പോഴും സ്വാമിജിയിലേക്ക് ശ്രദ്ധതിരിയുമ്പോഴെല്ലാം അവസരത്തിനൊത്ത് സാധാരണത്വം പ്രകടമാകത്തക്കവണ്ണം എന്തെങ്കിലും മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. തന്റെ കഴിവുകളെക്കുറിച്ച് അറിയുന്നതോ പറയുന്നതോ അല്പംപോലും...

Read more

കാലദേശപരിധിയില്ലാത്ത യോഗീശ്വരന്‍

ഓരോ വ്യക്തിയിലും ജീവനെ കേന്ദ്രീകരിച്ച് നിലനില്ക്കുന്ന ജീവാണുക്കളുടെ പരിണാമത്തെ എക്‌സ-റേയിലൂടെ ശരീരാന്തര്‍ഭാഗങ്ങളെ കാണുന്നതുപോലെ യോഗിക്ക് ദൃശ്യമാത്രയില്‍ത്തന്നെ കാണുവാന്‍ കഴിയും. സ്ഥൂലദൃശ്യത്തെക്കൂടാതെതന്നെ പരമാണുക്കളുടെ പ്രയാണഗതിയെ പിന്തുടരുന്നതുകൊണ്ട് വരാനിരിക്കുന്ന ഫലങ്ങളേയും...

Read more

ദൂരവും മറവുമില്ലാത്ത ബോധസ്വരൂപന്‍

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ സാമരസ്യത്തിലൂടെ പ്രപഞ്ചത്തെ കടുകിന്‍മണിയെന്നപോലെ തന്നില്‍തന്നെ ദര്‍ശിച്ച മഹാപ്രഭുവാണ്. അക്കാരണത്താല്‍ ദൂരെസംഭവിക്കുന്നതുകൊണ്ട് സ്വാമിജി അറിയുന്നില്ലെന്നും മറകള്‍ക്കുള്ളിലായാല്‍ അറിയുകയില്ലെന്നുമുള്ള ധാരണ അജ്ഞന്മാരുടെ സ്വഭാവമാണെന്ന് വന്നുകൂടുന്നു. ശ്രീമാന്‍ നാരായണന്‍...

Read more

പരിധിയില്ലാത്ത ദീര്‍ഘദര്‍ശനം

വര്‍ത്തമാനകാലഘട്ടത്തിന്റെ പച്ചപ്പരപ്പില്‍നിന്ന് സങ്കീര്‍ണമായ ഭാവിയുടെ മറകള്‍ കടന്ന് സൂക്ഷ്മ ചിന്തനം നടത്തുന്നതിന് എന്റെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ക്കുണ്ടായിരുന്ന അന്യാദൃശപാടവം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. തുണ്ടത്തില്‍ മാധവവിലാസം ഹൈസ്‌ക്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കേ...

Read more
Page 1 of 3 1 2 3

പുതിയ വാർത്തകൾ