ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.
പാതജ്ഞലയോഗദര്‍ശനം യോഗിയുടെ ഭുവനങ്ങളുടെ ജ്ഞാനത്തെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ വിവിധ മണ്ഡലങ്ങളെ ആസ്പദമാക്കിയാണ് ഈ ജ്ഞാനസിദ്ധി ചര്‍ച്ചച്ചെയ്യപ്പെട്ടിരിക്കുന്നത്. ”ഭുവനജ്ഞാനം സൂര്യേസംയമാത്” ഈ സൂത്രത്തില്‍ ‘സൂര്യേസംയമാത്’ എന്നുള്ളതിന് ബാഹ്യസൂര്യനില്‍ കേന്ദ്രീകരിച്ചുള്ള സംയമമായിട്ടാണ് ചിലഗ്രന്ഥങ്ങളില്‍ വര്‍ണിച്ചു കാണുന്നത്. എന്നാല്‍ ഇതിനോടനുബന്ധമായുള്ള സൂത്രങ്ങളില്‍ ശരീരത്തിലെ നാഡിജാലകങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും സംയമംകൊണ്ട് അതിനുണ്ടാകുന്ന ശുദ്ധിയെപ്പറ്റിയും അതുകൊണ്ടുണ്ടാകുന്ന ജ്ഞാനത്തെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ബാഹ്യസൂര്യസംയമനത്താല്‍ യോഗിക്ക ഭുവനജ്ഞാനമുണ്ടാകുമെന്ന് സൂത്രവ്യാഖ്യാനങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ പഞ്ചഭൂതങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ജീവനുമായി കൂടിച്ചേര്‍ന്നുണ്ടാകുന്ന സൂത്രവ്യാഖ്യാനങ്ങളില്‍ പഞ്ചഭൂതങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ജീവനുമായികൂടിച്ചേര്‍ന്നുണ്ടാകുന്ന ദേവതാസങ്കല്പങ്ങളും ശരീരത്തെ കേന്ദ്രീകരിച്ചുള്ള യോഗസംജ്ഞകളാക്കി എടുക്കേണ്ടതാണ്. കര്‍മാനുസൃതമായി ലഭിക്കുന്ന ശരീരവും അതുമൂലം ജീവനില്‍ സൂക്ഷ്മമായി കടന്നുകൂടിയിരിക്കുന്ന വാസനകളും പലരീതിയിലുള്ള വസ്തുക്കളുടേയും സൂക്ഷ്മ നിക്ഷേപങ്ങളാണ്. ഇവയെ ജീവനില്‍നിന്ന് മുക്തമാക്കാന്‍ കഴിയാത്തിടത്തോളം മുക്തിയും തന്മൂലമുള്ള ജ്ഞാനവും പ്രയാസം തന്നെ. നാഡികളില്‍ കൂടി ജീവന്‍ സഞ്ചരിക്കുമ്പോളുണ്ടാകുന്ന അനുഭവങ്ങളെ ആസ്പദമാക്കി ശരീരത്തില്‍ തന്നെ സൂര്യന്റെയും ചന്ദ്രന്റെയും ചംക്രമണംകൊണ്ടുള്ള അവസ്ഥകളെ പ്രതിപാദിക്കുന്നുണ്ട്. ബാഹ്യഗോളങ്ങള്‍ക്കും ഗ്രഹവ്യൂഹങ്ങള്‍ക്കും സുസ്ഥിരത കാണുന്നില്ല. ഇവ കല്പകാലത്തിനും മന്വന്തരത്തിനുമനുസരിച്ച് ഗോളാന്തരവ്യത്യാസമുള്ളതായിത്തീര്‍ന്നിരിക്കുന്നു.
സ്ഥിരമല്ലാത്ത ഒരു ബാഹ്യസംഥാനത്തെ സംയമത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നത് സുസ്ഥിരതയ്ക്കും അചഞ്ചലമായ ലക്ഷ്യത്തിനും പ്രയോജനപ്പെടുന്നതല്ല. നമ്മുടെ ബ്രഹ്മാണ്ഡമാകുന്ന സൗരയൂഥത്തില്‍പത്ത് ഗ്രഹവ്യൂഹങ്ങളും (ആധുനിക അസ്‌ട്രോണമിയുടെ രീതിയിലല്ല ഇവിടെ ഗ്രഹവ്യൂഹങ്ങളെ തരംതിരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധിക്കുമല്ലോ.) ഓരോ ഗ്രഹവ്യൂഹത്തിലും ഏഴ് ഗോളങ്ങളും അടങ്ങിയിരിക്കുന്നു. ഓരോ ഗ്രഹവ്യൂഹത്തിനും ഒരു കല്പകാലത്തിനുള്ളില്‍ ഏഴുവട്ടം പുനരാവിഷ്‌കരണമോ വനീകരണമോ നടക്കുന്നതായി കാണുന്നു. ഇങ്ങനെയുള്ള ഗോളാന്തരവ്യൂഹചലനം ഉപാസനാമാധ്യമമാക്കുവാന്‍ പാടില്ല. അതുകൊണ്ട് ”സൂര്യേ സംയമാത്” എന്നുള്ളതിന് സൂര്യനാഡിയില്‍ സംയമം ചെയ്യുക എന്നുള്ളതാണ് ഔചിത്യപൂര്‍ണ്ണമായ അര്‍ത്ഥം ”ചന്ദ്രേ താരാവ്യൂഹജ്ഞാനം” എന്നതിലും ചന്ദ്രന്‍ ബാഹ്യ ചന്ദ്രനായി പരിഗണിക്കുന്നത് പ്രയോജനരഹിതമാണ്. ചന്ദ്രന്‍ മനസ്സിന്റെ സ്ഥാനം വഹിക്കുന്നതായിട്ടാണ് ശാസ്ത്രാഭിപ്രായമുള്ളത്. ആ മനസ്സ് ചഞ്ചലവുമാണ്. പ്രാണായാമ പരിശീലനത്തില്‍ സൂര്യനാഡി, ചന്ദ്രനാഡി എന്നീ നാഡികളിലൂടെയുള്ള പരിശീലനമാണു വിധിച്ചിട്ടുണ്ട്. സൂര്യനാഡിയിലുള്ള പ്രാണയാമ പരിശീലനത്തില്‍ സൂര്യനാഡി, ചന്ദ്രനാഡി എന്നീ നാഡികളിലൂടെയുള്ള പരിശീലനമാണു വിധിച്ചിട്ടുണ്ട്. സൂര്യനാഡിയിലുള്ള പ്രാണയാമ പരിശീലനത്താല്‍ ഭുവനജ്ഞാനവും ചന്ദ്രനാഡിയിലൂടെയുള്ള പരിശീലനത്താല്‍ താരാവ്യൂഹജ്ഞാനവും ഉണ്ടാകുന്നതായി പാതജ്ഞലയോഗദര്‍ശനം വിധിക്കുന്നു. ഉത്തരായനം, ദക്ഷിണായനം എന്നീ അയനങ്ങള്‍ ഇഡ, പിംഗല നാഡികളിലൂടെയുള്ള പ്രാണായാമ പരിശീലനം കൊണ്ടുണ്ടാകുന്ന നാഡിയില്‍ ചന്ദ്രനും സഞ്ചരിക്കുന്നതായി ഉപനിഷദ് വചനമുണ്ട്.
”ഇഡായാം ചന്ദ്രമാ നിത്യം ചരത്യേവ മഹാമുനേ
പിംഗലായാം രവിസ്തദ്വത് മുനേ വേദവിദാം വര” – ‘ഇഡയില്‍ കൂടി ചന്ദ്രനും പിംഗലയില്‍ കൂടി സൂര്യനും നിത്യം ചലിച്ചുകൊണ്ടിരിക്കുന്നു.’
”പിംഗലായാമിഡായം തു വായോ: സംക്രമണംതു യത്
തദുത്തരായണം പ്രോക്തം മുനേ വേദാന്തവേദിഭി:
ഇഡായാം പിംഗലായാം തു പ്രാണ: സംക്രമണം മുനേ
ദക്ഷിണായ.നമിത്യുക്തം പിംഗലായാമിതി ശ്രുതി: ”
അമാവാസി, വിഷു, മാസസംക്രാന്തി, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം തുടങ്ങി ഗോളമണ്ഡലങ്ങളില്‍ സംഭവിക്കുന്ന പ്രകൃതി വ്യവസ്ഥകളെ യോഗപരിശീലനംകൊണ്ട് യോഗിക്കുണ്ടാകുന്ന പ്രജ്ഞാവികാസം പ്രപഞ്ചഘടനകളെയും സംജ്ഞകളെയും സ്വന്തം പ്രജ്ഞക്ക് വിധേയമാക്കുകയാണ് പ്രായോഗികം. അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച പരിണാമപ്രക്രിയ ബാഹ്യഗോളമാധ്യമങ്ങളില്‍ നടത്തുന്ന സംയമക്രിയ കൊണ്ട് പൂര്‍ത്തിയാവുകയില്ല.
”ഇഡാ പിംഗലയോ: സന്ധിം യഥാ പ്രാണ: സമാഗത:
അമാവാസ്യ തഥാ പ്രോക്താ ദേഹേ ദേഹഭൃതാംവര:” – ‘അല്ലയോ,പുരുഷശ്രേഷ്ഠാ, പ്രാണന്‍ ഇഡാ, പിംഗലാ എന്നിവയുടെ സന്ധിയിലെത്തുന്നതിനെയാണ് അമാവാസി എന്ന് പറഞ്ഞിരിക്കുന്നത്.’
‘മൂലാധാരം യഥാ പ്രാണ: പ്രവിഷ്ട: പണ്ഡിതോത്തമ:
തദാദ്യം വിഷുവും പ്രോക്തം താപസൈസ്താപസോത്തമ:”
-‘അല്ലയോ, പണ്ഡിതശ്രേഷ്ഠ, പ്രാണന്‍ എപ്പോഴാണോ മൂലാധാരത്തില്‍ പ്രവേശിക്കുന്നത്. അതിനെയാണ് താപസന്മാരാല്‍ ആദ്യം വിഷുപവും എന്ന് പറയപ്പെട്ടിരിക്കുന്നു.’
‘‘പ്രാണസംജ്ഞോ മുനിശ്രേഷ്ഠ മൂര്‍ദ്ധാനം പ്രവിശേദ്യഥാ
തദന്ത്യം വിഷുവം പ്രോക്തം താപസൈസ്തത്ത്വചിന്തകൈ.”
-‘അല്ലയോ, മുനിശ്രേഷ്ഠാ പ്രാണന്‍ എപ്പോഴാണോ മൂര്‍ദ്ധാവില്‍ പ്രവേശിക്കുന്നത്, അതിനെ തത്ത്വചിന്തകന്മാരായ താപസന്മാരാല്‍ അന്ത്യവിഷുവും എന്ന് പറയപ്പെട്ടിരിക്കുന്നു.’
”നിശ്വാസോച്ഛ്വാസനം സര്‍വം മാസാനാം സംക്രമോ ഭവേത്”
‘നിശ്വാസോച്ഛ്വാസങ്ങളെല്ലാം തന്നെ മാസസംക്രമങ്ങളത്രേ.’
”ഇഡായാ: കുണ്ഡലീ സ്ഥാനം യഥാപ്രാണ: സമാഗത:
സോമഗ്രഹണ മിത്യുക്തം തഥാ തത്ത്വവിദാം വര:
യഥാ പിംഗലയാ പ്രാണ: കുണ്ഡജലീസ്ഥാനമാഗത:
തഥാ തഥാ ഭവേത് സൂര്യഗ്രഹണം മുനിപുംഗവ”
-‘ഇഡയിലൂടെ പ്രാണന്‍ കുണ്ഡലീസ്ഥാനത്തെത്തുമ്പോള്‍ അതിനെ ചന്ദ്രഗ്രഹണമെന്നും പിംഗലയുടെ പ്രാണന്‍ കുണ്ഡലിസ്ഥാനത്തെത്തുമ്പോള്‍ അതിനെ സൂര്യഗ്രഹണമെന്നും പറയുന്നു.’
യോഗിയുടെ പ്രജ്ഞാവികാസം കൊണ്ടുണ്ടാകുന്ന അനുഭവങ്ങള്‍ പ്രപഞ്ചസിദ്ധാന്തവുമായി എങ്ങനെ യോജിപ്പിച്ചിരിക്കുന്നുവെന്ന് മേല്‍പറഞ്ഞ ഉദാഹരണത്തിലൂടെ വ്യക്തമാകുന്നുവല്ലോ. അതുകൊണ്ട് ”ഭുവനജ്ഞാനം സൂര്യേ സംയമാത്” എന്ന സൂത്രത്തിലെ സൂര്യന്‍ പിംഗലയിലൂടെ ചിരിക്കുന്ന പ്രാണസൂര്യനും ”ചന്ദ്രേ താരാവ്യൂഹജ്ഞാനം” എന്ന സൂത്രത്തില്‍ ചന്ദ്രന്‍ ഇഡയിലൂടെ ചരിക്കുവന്ന പ്രാണനുമാണ്- അതായത് പ്രാണാപാനന്മാര്‍. മേല്‍പറഞ്ഞ നാഡികളിലൂടെ പ്രാണായാമം നടത്തുമ്പോള്‍ യോഗിക്കുണ്ടാകുന്ന പ്രജ്ഞാവികാസം ഭുവനജ്ഞാനമായും താരവ്യൂഹജ്ഞാനമായും പരിണമിക്കുന്നതില്‍ അസാംഗത്യമില്ല.
മേല്പറഞ്ഞ അനുഭവത്തെ സംശയലേശമെന്യേ പ്രഖ്യാപിക്കുന്ന സന്ദര്‍ഭങ്ങള്‍ മുന്‍പേജുകളില്‍ കൊടുത്തിട്ടുണ്ട്. ആരാധനാ സമയത്ത് കര്‍പ്പൂരത്തട്ടവുമായുയര്‍ന്ന് താരാപഥങ്ങളില്‍ കറങ്ങുന്നതായി തോന്നിയ എന്റെ അനുഭവം ചുവട്ടിലിരുന്ന സ്വാമിജി അറിഞ്ഞതും പരിഹാരം കണ്ടതും പ്രത്യേകമോര്‍മിക്കുന്നു. ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം സ്വാമിജിയില്‍ നിന്നുണ്ടായ നിയന്ത്രണവും വാക്കുകളും ശ്രദ്ധേയമാണ്. ”എടോ ഇവിടെ നടക്കുന്നതു തന്നെടോ അവിടേയും. ഇവിടേയും അവിടെയുമില്ല, അവനവനില്‍ത്തന്നേ ഉള്ളൂ” എന്ന വിശദീകരണവും മേല്പറഞ്ഞ അനുഭവം സമര്‍ത്ഥിക്കുന്നു. ”ഇവിടെ നടക്കുന്നതുതന്നെയാണ് അവിടെയും” എന്നുള്ള വാക്യം ഉപരിമണ്ഡലങ്ങളെയും ത്രിഭുവനങ്ങളെയും കുറിച്ച് സമ്പൂര്‍ണജ്ഞാനമുള്ള മഹാത്മാവില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നത് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ.
പാതജ്ഞലയോഗസൂത്രമായ വിഭൂതിപാദത്തിലെ അമ്പത്താറു സൂത്രങ്ങളും ഓരോന്നോരോന്നായി സാധകനെ യോഗിയാക്കിമാറ്റുന്ന സാധനാക്രമംകൊണ്ട് പ്രഖ്യാതമാണ്. ആത്മജ്ഞാനം സിദ്ധിച്ചു കഴിഞ്ഞാല്‍ ഏതു യോഗമാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന ചോദ്യം തികച്ചും അപ്രസക്തമാണ്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ഈ അഭിപ്രായം തികച്ചും അന്വര്‍ത്ഥമാകുന്നു. പാതജ്ഞലയോഗദര്‍ശനത്തിലെ നാലു പാദങ്ങളില്‍ ഓരോന്നായി പരിശോധിച്ചാല്‍ ഗുരുനാഥനെ സംബന്ധിച്ചുള്ള വിശദീകരണത്തിന് ആവശ്യമായ ഉദാഹരണം ലഭിക്കും. എന്നാല്‍ സാധകന്റെ വിവിധ സാധനലഘട്ടങ്ങളില്‍ പ്രാഥമികമായിവേണ്ടിവരുന്നവ സ്വാമിജി മുന്‍ജന്മങ്ങളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നു വേണം കരുതുവാന്‍. ഇരുപത്തിയഞ്ച് വയസ്സിനുശേഷമുള്ള സമയങ്ങൡ സ്വാമിജി നേടിയിട്ടുള്ള യോഗവൈഭവം വിഭൂതിപാദത്തിലെ എല്ലാ സൂത്രങ്ങള്‍ വഴിയും വ്യക്തമാക്കാനാവും. എന്നാല്‍ യോഗസൂത്രത്തില്‍ വര്‍ണിക്കുന്ന സാധനകള്‍ ഓരോന്നും ബാഹ്യവൃത്തിയില്‍ സ്വാമിജി അനുഷ്ഠിച്ചിരുന്നതായി കാണുന്നില്ല. ഇതിന് കാരണമുണ്ട്. മുജ്ജന്മങ്ങളില്‍ ദേഹമാര്‍ജിച്ചിരുന്ന സാധനകള്‍ ഹഠയോഗരാജയോഗനിയമങ്ങളെ അനുസരിച്ച് ഈ ജന്മത്തില്‍ ഉത്തരലോകപ്രജ്ഞാവികാസത്തിനുതകത്തക്കവണ്ണം സമ്പൂര്‍ണമായിരുന്നു.
Discussion about this post