പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചു. നിലവില്‍ എന്‍ഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. എന്‍ഡിഎ സഖ്യത്തില്‍ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളില്‍ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എന്‍ഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിന്റെ തേരിലേറി എന്‍ഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ അഞ്ചു സീറ്റുകളില്‍ വിജയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്. തങ്ങള്‍ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് തുടക്കത്തില്‍ ചില മുന്നേറ്റം നടത്താന്‍ കഴിഞ്ഞെങ്കിലും അത് നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.
സീമഞ്ചല്‍ മേഖലയില്‍ ആകെയുള്ള 24 സീറ്റില്‍ 15 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. 49 സീറ്റുകളുള്ള തിര്‍ഹട്ട് മേഖലയില്‍ 37 സീറ്റിലാണ് എന്‍ഡിഎ മുന്നേറുന്നത്. ഇവിടെ മഹാഖഡ്ബന്ധന് 12 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്.












