തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാതികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായ ഹിന്ദു കുടുംബ സമീക്ഷ നടക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ജനുവരി 25 ഞായറാഴ്ച വൈകുന്നേരം 3ന് പുളിമൂട് ജിപിഒയ്ക്ക് സമീപമുള്ള ബാങ്ക് എംപ്ലോയീസ് ഹാളില്‍ ഹിന്ദു കുടുംബ സമീക്ഷ നടക്കും. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗദര്‍ശനം നല്‍കുന്ന ഹിന്ദു കുടുംബ സമീക്ഷയില്‍ സ്വാമി ശിവാമൃതപുരി (അമൃതാനന്ദമയീമഠം, കൈമനം), ബ്രഹ്മചാരി സുധീര്‍ ചൈതന്യ (ചിന്മയമിഷന്‍, തിരുവനന്തപുരം) സമീക്ഷ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി പ്രവിത്ത്, ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, സന്ദീപ് തമ്പാനൂര്‍, തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ അഡ്വ.ജെ.മോഹന്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.അണിയൂര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജാതികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായ ഹൈന്ദവ കുടുംബ സംഗമം ലക്ഷ്യമാക്കിക്കൊണ്ട് സ്നേഹം, ഐക്യം, ശക്തി, ശാന്തി തുടങ്ങിയ ചതുര്‍വിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈന്ദവകുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് സമീക്ഷ സംഘടിപ്പിച്ചിട്ടുള്ളത്.













