കാസര്‍ഗോഡ്: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാജില്ലകളിലും ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റിയത്തില്‍ തുടക്കമായി. ജാതികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായ ഹൈന്ദവ കുടുംബ സംഗമം ലക്ഷ്യമാക്കിക്കൊണ്ട് സ്‌നേഹം, ഐക്യം, ശക്തി, ശാന്തി തുടങ്ങിയ ചതുര്‍വിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈന്ദവകുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സമീക്ഷയ്ക്ക് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ പൂജനീയ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗ്ഗദര്‍ശനം നല്‍കി. അലസതയിലും മൂല്യച്യുതിയിലും പെട്ടുഴലുന്ന ഹൈന്ദവ സമൂഹത്തെ ആചാര്യപരമ്പരയുടെ അനുഗ്രഹത്തിലൂടെ സ്വാംശീകരിച്ച നിരവധി മാര്‍ഗദര്‍ശനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമീക്ഷയില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി, ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാമി സച്ചിദാനന്ദ ഭാരതി(ഇടനീര്‍ മഠം), സ്വാമി യോഗാനന്ദ സരസ്വതി ( നിത്യാനന്ദ യോഗാശ്രമം, കൊണ്ടെവൂര്‍) സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷന്‍, കാസര്‍ഗോഡ്) എന്നിവര്‍ രക്ഷാധികാരികളായും നീലേശ്വരം കോവിലകം മാനവര്‍മ രാജ ചെയര്‍മാനായും കുണ്ടാര്‍ രവീശ തന്ത്രി വര്‍ക്കിംഗ് ചെയര്‍മാനായും സുരേഷ് പുലിക്കോടന്‍ ജനറല്‍ കണ്‍വീനറായും
ശിവകൃഷ്ണ ഭട്ട്, മുള്ളേര്യ ട്രഷററായും സംഘടിപ്പിച്ച യോഗത്തില്‍ നിരവധി ഹൈന്ദവ കുടുംബങ്ങള്‍ സംബന്ധിച്ചു.
കേരളത്തിലെ ഹൈന്ദവ സമൂഹത്തില്‍ നിര്‍ണായകമായ മാറ്റമുണ്ടാക്കാന്‍ ജഗദ്ഗുരുവിന്റെ നവതി വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കഴിയുമെന്ന് ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗ്ഗദര്‍ശനത്തില്‍ ഉദ്‌ബോധിപ്പിച്ചു.













