ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ കൊല്ലം ജില്ലയിലെ സ്വാഗതസംഘ രൂപീകരണം ഡിസംബര്‍ 18ന് കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി .
സ്വാഗതസംഘ ഭാരവാഹികള്‍
മുഖ്യ രക്ഷാധികാരി
സ്വാമി ചിദാനന്ദഭാരതി മഹാരാജ് (അവധൂത ആശ്രമം, സദാനന്ദപുരം), സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി മഹാരാജ് (സംബോധ് ഫൗണ്ടേഷന്‍)
രക്ഷാധികാരി: ഡോ. മോഹന്‍ നായര്‍, മദനന്‍, നാരായണന്‍ സ്വാമി, പ്രൊഫ.ആര്‍. ശിവകുമാര്‍, ഗിരീഷ് ബാബു, ബിന്ദു.
ചെയര്‍മാന്‍: എന്‍. ഹരിഹര അയ്യര്‍, വൈസ് ചെയര്‍മാന്‍മാര്‍: കെ.ആര്‍.രാധാകൃഷ്ണന്‍, തെക്കടം ഹരീഷ്, മോഹന്‍ തെക്കേകാവ്
ജനറല്‍ കണ്‍വീനര്‍: പ്രകാശ് പുത്തന്‍ നട
ജോയിന്റ് കണ്‍വീനര്‍മാര്‍: അജികുമാര്‍ വടക്കേവിള, അഡ്വ.കൈലാസ്നാഥ്, ഗിരിജ മനോഹര്‍, മോഹന്‍കുമാര്‍, രുഗ്മിണി ദേവി, പുഷ്പ
ട്രഷറര്‍: അനില്‍കുമാര്‍ മയ്യനാട്
എല്ലാ താലൂക്കുകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും ഡിസംബര്‍ 23 ന് കൊട്ടാരക്കരയില്‍ വെച്ച് വീണ്ടും സ്വാഗതസംഘ യോഗം ചേരുവാനും തീരുമാനിച്ചു. 2026 ജനുവരി 20 ന് കൊല്ലം ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷ വൈകുന്നേരം 3 മണി മുതല്‍ ആനന്ദവല്ലീശ്വരം ശ്രീവിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു













