ചെറുകോല്‍പ്പുഴ: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാജില്ലകളിലും ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ പത്തനംതിട്ട ജില്ലയിലെ സംഗമം ജനുവരി 24 ന് ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു.
ജാതികള്‍ക്കും പാര്‍ട്ടികള്‍ക്കും അതീതമായ ഹൈന്ദവ കുടുംബ സംഗമം ലക്ഷ്യമാക്കിക്കൊണ്ട് സ്നേഹം, ഐക്യം, ശക്തി, ശാന്തി തുടങ്ങിയ ചതുര്‍വിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈന്ദവകുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
സമീക്ഷയ്ക്ക് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ പൂജനീയ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗ്ഗദര്‍ശനം നല്‍കി. സ്വാഗതസംഘം ഭാരവാഹികള്‍ സ്വാമിജിക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു. സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി, ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ഇടപ്പാവൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി സര്‍വ്വാത്മാനന്ദ തീര്‍ത്ഥപാദര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീ അജയകുമാര്‍ വല്യുഴത്തില്‍, കണ്‍വീനര്‍ ശ്രീ അനൂപ് കൃഷ്ണന്‍, കോ-ഓഡിനേറ്റര്‍ ശ്രീ പി ആര്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് നല്‍കിവരുന്ന ബ്രീഡ് കണ്‍സര്‍വഷന്‍ അവാര്‍ഡ് നേടിയ അജയകുമാര്‍ വല്യുഴത്തിലിനെ സംപൂജ്യ സ്വാമിജി ആദരിച്ചു.
ആശ്രമബന്ധുവായ അഭിലാഷ് ചണചാക്കില്‍ തീര്‍ത്ത (ജൂട്ട് ആര്‍ട്ട് ) സ്വാമിജിയുടെ ചിത്രം സമര്‍പ്പിച്ചു. സമീക്ഷയിലെ സന്യാസിമാരെ വള്ളപ്പാട്ട് പാടി താലപൊലിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഗോപൂജയോടെയാണ് സമീക്ഷക്ക് തുടക്കം കുറിച്ചത്. നിരവധി കുടുംബങ്ങള്‍ സമീക്ഷയില്‍ പങ്കെടുത്തു.













