എറണാകുളം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധു കാക്കനാട് വാഴക്കാല അയോധ്യയില്‍ പരേതനായ എസ് കെ നായരുടെ (മാതൃഭൂമി മുന്‍ സൂപ്രണ്ട്) ഭാര്യയും അമരകേരള ഇന്‍ഡസ്ട്രീസ് സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന ലക്ഷ്മി കെ നായര്‍ ( 89) അന്തരിച്ചു. മീരാ സുരേഷ്, എസ് കെ രമേഷ് (ഇന്ത്യന്‍ നേവി), അഡ്വ.എസ് കെ ഹരീഷ്, എസ് കെ ആനന്ദകുമാര്‍, പങ്കജം ശിവദാസ്, ഡോ. എസ്.കെ.സുധീര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ പരേതനായ ബാബു സുരേഷ്, ശ്രീജാ രമേഷ്, ഗീതാ ഹരീഷ്, അഡ്വ.യമുന ആനന്ദ് കുമാര്‍, ഡോ.ശിവദാസ് മേനോന്‍, രശ്മി സുധീര്‍. സംസ്‌കാരം തൃക്കാക്കര ശ്മശാനത്തില്‍ ജനുവരി 13 ചെവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2:30ന് നടക്കും.













