തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ കുടുംബാംഗവും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഉത്തമഭക്തനുമായിരുന്ന വെള്ളനാട് മണ്ണില്‍ വീട്ടില്‍ വാമദേവന് നായര്‍(88) ഇന്നു രാവിലെ 7:00ന് നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ സജീവപ്രവര്ത്തനായിരുന്ന അദ്ദേഹം
ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങളുടെ മികച്ച സംഘാടകനായിരുന്നു.
മികച്ച സംഘാടകനായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അനുശോചിച്ചു. ശ്രീരാമദാസമിഷന്‍ പ്രതിനിധീകരിച്ച് ട്രഷറര്‍ സ്വാമി നീലകണ്ഠപാദാനന്ദ സരസ്വതിയും ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിക്കുവേണ്ടി മാനേജിംഗ് കമ്മിറ്റി അംഗം ടി.കെ.ലാല്ജിത്തും അന്തിമോപചാരമര്‍പ്പിച്ചു.
ഭാര്യ: നിര്‍മ്മല മക്കള്‍: ഹരികൃഷ്ണന്, സ്മിത ജയകൃഷ്ണന്, ഗോപാലകൃഷ്ണന്,
മീന പ്രവീണ്‍, മരുമക്കള്‍: രേഖാ ഹരികൃഷ്ണന്, ജയകൃഷ്ണന്, ചിത്രഗോപാലകൃഷ്ണന്, പ്രവീണ്‍. സഞ്ചയനം നവംബര്‍ 22ന് രാവിലെ 9:00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.













