തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. വി.മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ്.ആര്‍ഡി.എം.യൂ.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ടി.എന്‍.നാരായണ്‍ പത്മകുമാര്‍ പരമേശ്വര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ മാധവന്‍.ബി.നായര്‍ രചിച്ച സനാതന ധര്‍മ്മദര്‍ശനം എന്ന പുസ്തകം മന്ത്രി കെ.മുരളീധരന് നല്‍കി പ്രകാശനം ചെയ്തു. കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ ജഗദ്ഗുരുവിനെക്കുറിച്ചുള്ള കവിത ആലപിച്ചു.













