തിരുവനന്തപുരം: അതിജീവനത്തിന്റെ രാജകുമാരനും കാന്‍സര്‍ പോരാളിയുമായ നന്ഗു മഹാദേവയുടെ ‘പുകയരുത് ജ്വലിക്കണം’ എന്ന ആത്മകഥയുടെ പ്രാകാശനം നവംബര്‍ ഒന്നിന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്നു. രാഷ്ട്രീയ-മത-ആരോഗ്യ-കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ കേന്ദ്രമന്ത്രിയും കഴക്കൂട്ടം എം.എല്‍.എയുമായ വി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേയര്‍ അഡ്വ.വി.വി രാജേഷ് ചടങ്ങില്‍ സംബന്ധിച്ചു. നന്ദുമഹാദേവയുടെ മാതാവ് ലേഖ നന്ദുമഹാദേവ അധ്യക്ഷയായിരുന്ന സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു.
പാരമ്പര്യ ആയൂര്‍വേദ ചികിത്സകനായ സ്വാമി രാജവൈദ്യ മോഹനാനന്ദ സരസ്വതി, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനോസ് എപ്പിസ്‌കോപ്പ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, നാടക-ചലച്ചിത്ര-സീരിയല്‍ താരവും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ.ജി.നായര്‍, തിരുവല്ല ആദിമുനി യോഗകേന്ദ്രം സ്ഥാപകന്‍ ഡോ.ശരരാജയോഗി പത്മാനന്ദ ഗിരി, മുന്‍ സൈനികനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അജി പൗഡിക്കോണം, നാഷണല്‍ റിസോഴ്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ.ഇടയാറന്‍മുള തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു ആനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ വിശിഷ്ടവ്യക്തിത്വങ്ങള്‍ ഒരുമിച്ച് ‘പുകയരുത് ജ്വലിക്കണം’ എന്ന നന്ദു മഹാദേവയുടെ ആത്മകഥ പ്രകാശനം ചെയ്തു. പ്രഥമ നന്ദുമഹാദേവ മാനവികതാ രത്‌നപുരസ്‌കാരവും സമ്മാനിച്ചു.













