Friday, September 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

by Punnyabhumi Desk
Sep 23, 2026, 07:52 am IST
in കേരളം

തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 75 വയസായിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂര്യ ഫെസ്റ്റിവലുകളിലൂടെ കലാകേരളത്തിന്റെ അമരക്കാരനായി അദ്ദേഹം മാറി. ലോകത്തിന്റെ പല ഭാഗത്തുള്ള കലാകാരന്മാരെ ഒരുമിപ്പിച്ച അതുല്യ വ്യക്തി. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം.

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാമേലകളില്‍ ഒന്നായിരുന്നു സൂര്യ ഫെസ്റ്റിവല്‍. ലോകമെമ്പാടുമുള്ള പ്രതിഭാശാലികളായ കലാകാരന്മാരെ കൂട്ടിയിണക്കി വേദിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നൃത്ത സംഗീത നാടക മേഖലയില്‍ സൂര്യ ഫെസ്റ്റിവലുകളിലൂടെ കയ്യൊപ്പ് ചാര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായി ഡോക്ടര്‍ എപിജെ അബ്ദുള്‍ കലാമിനോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാത്രലോകത്ത് നിന്നും കലാ രംഗത്തേക്ക് പിന്നീട് മാറുകയായിരുന്നു. ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് തന്റെ മേഖല കലയാണെന്ന് തിരിച്ചറിഞ്ഞ് വഴിമാറി സഞ്ചരിച്ചു തുടങ്ങിയത്. സൂര്യ ഫെസ്റ്റിവല്‍ ആരംഭിച്ചതും അപ്രകാരം തന്നെ.

കണ്ടമ്പററി നൃത്ത ശാഖയ്ക്ക് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ പിന്തുണ ഏറെ വലുതാണ്. കേരളത്തിലെ ഒട്ടനവധി കണ്ടബററി നൃത്ത കലാകാരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. യേശുദാസ് തുടര്‍ച്ചയായി 40 വര്‍ഷം സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി വേദിയില്‍ എത്തിയിട്ടുണ്ട്. ശോഭന അടക്കമുള്ള ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ സൂര്യ ഫെസ്റ്റിവലിന് വേണ്ടി സഹകരിച്ചു.

കലാകേരളത്തിന്റെ സിംഹാസനത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തി എന്ന പേര് എഴുതി ചേര്‍ക്കപ്പെട്ടപെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ സൂര്യാ ഫെസ്റ്റിവല്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഏതു പ്രതിസന്ധിയിലും ഫെസ്റ്റിവല്‍ നടക്കും എന്ന് തന്നെയായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മവിശ്വാസം. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ഒട്ടനവധി വലിയ കലാകാരന്മാരെ ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നാടക സംവിധായകന്‍ തിരക്കഥാകൃത്ത് സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.

സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസം എന്ന നാടകം സിനിമയുമായിരുന്നു. ഇരുപതില്‍പ്പരം രംഗാവതരണങ്ങളുടെ ശില്‍പിയായിരുന്നു.

മേല്‍വിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്റ് സൌണ്ട് ഷോയുടെ ശില്‍പിയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരന്‍. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലെത്തിയ സാംസ്‌കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തില്‍ അരങ്ങൊരുക്കി. കലാ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies