തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ഗോപിനാഥ് (80) നിര്യാതനായി. വെള്ളായണി ഹോമിയോ കോളേജ് റോഡില്‍ ‘അയ്യപ്പാസ്’ -ല്‍ ചൊവ്വാഴ്ച വൈകുന്നേരം 4:05-നായിരുന്നു അന്ത്യം. ഏറെ കാലം തനിനിറം ദിന പത്രത്തില്‍ ചീഫ് എഡിറ്റര്‍ ആയിരുന്നു. തുടര്‍ന്ന് കേരളഭൂഷണം, തനിനിറം എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗമാണ്. കേരള ഫിലിം ക്രിട്ടിക്‌സ് ഭാരവാഹിയായി ഏറെ കാലമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ : ലീല ഗോപിനാഥ്, മക്കള്‍ : സോജ, ഷീജ, മരുമക്കള്‍: ബിനുകുമാര്‍, കലേഷ് സംസ്‌കാരം സെപ്റ്റംബര്‍ 2ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.













