കണ്ണൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ കുടുംബാംഗമായ കൊട്ടിയൂര്‍ തോട്ടു പുറത്തുവീട്ടില്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ (73) നിര്യാതനായി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളോടൊപ്പം പാലുകാച്ചിമല പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് മുന്‍ ജീവനക്കാരനായിരുന്നു. എന്‍ എസ് എസ് പ്രതിനിധിസഭ മെമ്പര്‍, എന്‍ എസ് എസ് കെ യു പി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആര്‍ എസ് എസ്സിന്റെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു.
ഭാര്യ: പുഷ്പ. മക്കള്‍: നിവേദ്യ. പ്രശോഭ്. മരുമകന്‍: ശ്രീകാന്ത്
സംസ്‌ക്കാരം നാളെ(ജൂണ്‍ 29 തിങ്കളാഴ്ച) ഉച്ചയ്ക്കു ശേഷം 2:00ന് വീട്ടുവളപ്പില്‍ നടക്കും.













