Thursday, October 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

by Punnyabhumi Desk
Oct 1, 2026, 08:58 pm IST
in ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി വിശ്വശാന്തി പഞ്ചദശാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 4ന് രാവിലെ 5.30ന് ഹരിനാമകീര്‍ത്തനം, 8.30ന് ഗുരുവന്ദനം: ശ്രീനീലകണ്ഠവിദ്യാപീഠം, ചേങ്കോട്ടുകോണം.

രാവിലെ 10.30ന് നടക്കുന്ന വിശ്വശാന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൈമനം മാതാ അമൃതാനന്ദമയീ മഠം മഠാധിപതി ശ്രീമദ് സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രപ്രഭാഷണം നടത്തും. എ.എല്‍.എ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി.രാജേഷ്, മുന്‍ എം.പി. എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ടി.എന്‍.നാരായണ്‍ പത്മകുമാര്‍ പരമേശ്വര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ മാധവന്‍.ബി.നായര്‍ രചിച്ച സനാതന ധര്‍മ്മദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ ജഗദ്ഗുരുവിനെക്കുറിച്ചുള്ള കവിതകള്‍ ആലപിക്കും.

ഉച്ചയ്ക്ക് 12.30ന് ശ്രീരാമദാസ ആശ്രമത്തിലെ മിഥില ഭജന സമിതിയുടെ ഭജന, 2.30ന് എറണാകുളം ഗുരുപാദം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മ്യൂസിക് ദിവ്യ വിമല്‍ നയിക്കുന്ന സംഗീതാര്‍ച്ചന, വൈകുന്നേരം 4:00ന് അനന്തു സുന്ദര്‍രാജ് നയിക്കുന്ന ഗാനാമൃതം(വയലിന്‍.ബി.സാബു, മൃദംഗം: അരുണ്‍ പാപ്പനംകോട്, ഘടം: ശിവപ്രസാദ്, 5:00ന് ശ്രീശങ്കരം സംഗീത നൃത്തവിദ്യാലയത്തിന്റെ ചെണ്ടമേളം, 5:30ന് ആയാംകുടി മണി നയിക്കുന്ന വെച്ചൂര്‍ ബാനി മ്യൂസിക് സ്‌കൂളിന്റെ സംഗീതാരാധന എന്നിവ നടക്കും.

ജയന്തി ദിനമായ അന്നേദിവസം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ജ്യോതിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, വൈകുന്നേരം 7:00ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന, രാത്രി 8.30ന് ആരാധന. ഒക്ടോബര്‍ 5ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി പഞ്ചദശാഹയജ്ഞം സമ്പൂര്‍ണമാകും.

Share
Tweet
Send

Related News

ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ഹിന്ദു കുടുംബ സമീക്ഷയ്ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ഹിന്ദു കുടുംബ സമീക്ഷ: തിരുവനന്തപുരം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies