Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

2027 ലെ ശ്രീരാമദാസ ആശ്രമം കലണ്ടര്‍

by Punnyabhumi Desk
Oct 14, 2026, 06:29 pm IST
in ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
1. ഹിന്ദു ധര്‍മ്മദീപിക (വോള്യം 1 മുതല്‍ 6 വരെ)

ഹിന്ദു ധര്‍മ്മദീപിക – 1 (വില ₹ 150/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
മനുഷ്യശരീരത്തിന് പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്.
രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്.
പ്രപഞ്ചശരീരത്തില്‍ അല്‍പ്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും, സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു.
ലോകത്തില്‍ ധര്‍മ്മം പുലര്‍ത്തണമെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മനസ്സ് ജ്ഞാനമാതാവായി തീരണം.
ജ്ഞാനസൂര്യനെ ഉപാസിക്കലാണ് അതിനുള്ള മാര്‍ഗ്ഗം.

ഹിന്ദു ധര്‍മ്മദീപിക – 2 (വില ₹ 120/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
ഒരു ഭൗതിക വസ്തു മറ്റൊരു ഭൗതികവസ്തുവിനെ വിഘടിപ്പിച്ച് ഉത്പത്തി കണ്ടുപിടിക്കാന്‍ പ്രാപ്തിയുള്ളതല്ല. പ്രപഞ്ചരഹസ്യം അറിയുന്നതിന് വസ്തുക്കളെ വിഘടിപ്പിച്ചാല്‍ മാത്രം പോരാ അറിവും കൂടി ഉണ്ടായിരിക്കണമെന്നു വരുന്നു.
വൈവിദ്ധ്യങ്ങളില്‍ ഏകത്വം ദര്‍ശിക്കുന്ന പാരമ്പര്യമാണ് ഭാരത സംസ്‌കാരത്തിന് മാറ്റു കൂട്ടുന്നത്. നാനാത്വങ്ങളെ നിന്ദിച്ചും നിഷേധിച്ചും നിരാകരിക്കുകയല്ല, മറിച്ച് സമവീക്ഷണത്തോടെ അംഗീകരിക്കുകയാണ് ഹൈന്ദവ ധര്‍മ്മ പരിശീലനം.

ഹിന്ദു ധര്‍മ്മദീപിക – 3 (വില ₹ 150/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന് വഴികാട്ടിയായും മരണാനന്തര ജീവിതത്തിന് ലക്ഷ്യസ്ഥാനമായും നിലവിളക്ക് മാറുന്നു: പ്രകൃതിയിലെ ഈ ജീവിത വീക്ഷണവും, രഹസ്യവും അനുസ്യൂതം പ്രകാശിക്കുന്ന വ്യക്തിത്വമായി മാറണം. പ്രകാശിക്കുന്ന ദീപനാളംപോലെ കര്‍മ്മശുദ്ധിയും, ജ്ഞാനദാനവും നല്‍കുന്ന വ്യക്തിത്വം വളരണമെന്ന നിര്‍ദ്ദേശം വിളക്ക് നല്‍കുന്നു.
കുരുതി ചെയ്യപ്പെടേണ്ടത് സ്വന്തം അജ്ഞതയെയാണ്. ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിന് വിരുദ്ധമായ ജന്തുഹിംസ ജീവാത്മ പരമാത്മ ഐക്യത്തേയും പ്രകൃതി പുരുഷൈക്യത്തേയും ധിക്കരിക്കുന്നു.

ഹിന്ദു ധര്‍മ്മദീപിക – 4 (വില ₹ 100/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
നന്മതിന്മകള്‍ വിവേചിച്ചറിയുന്നതില്‍നിന്നു വ്യക്തികളെ മാറ്റി നിര്‍ത്തുന്ന അതിര്‍ത്തിവരമ്പുകള്‍ മുറിച്ചെറിയുവാനുള്ള ശക്തമായ ആഹ്വാനമാണ് ഭാരതത്തിന്റെ ജീവിത സന്ദേശം. ഗുണവ്യത്യാസത്തെ അടിസ്ഥാനമാക്കി പ്രകൃതിയില്‍ കാണുന്ന കുറവുകള്‍ക്ക് പരിഹാരം കാണുവാനാണ് ചാതുര്‍വര്‍ണ്യമെന്ന സിദ്ധാന്തം രൂപപ്പെട്ടത്.
കേള്‍ക്കുകയും, ഓര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രപഞ്ചത്തിലെ സകല ബന്ധങ്ങളും നിലനില്‍ക്കുന്നത്. ശ്രുതി എന്ന് വാക്കിന് കേള്‍വിയെന്നും, സ്മൃതിയെന്നാല്‍ ഓര്‍മ്മയെന്നും അര്‍ത്ഥമാകുന്നു.

ഹിന്ദു ധര്‍മ്മദീപിക – 5(വില ₹ 120/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
മതം മനുഷ്യത്വത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകരുത്, മനുഷ്യത്വത്തിന്റെ വളര്‍ച്ച സംസ്‌ക്കാരത്തേയും, സമന്വയത്തേയും ആസ്പദമാക്കിയാണ് പൂര്‍ണ്ണമാകുന്നത്. ഉള്‍കൊള്ളുവാനും ഉയര്‍ച്ചപ്രാപിക്കുവാനുമുള്ള കഴിവ് മതം പ്രദാനം ചെയ്യേണ്ടതാണ്.
തന്നില്‍ നിന്നും അന്യമായി പ്രപഞ്ചത്തെ വീക്ഷിക്കുവാന്‍ ഭാരതീയ ദര്‍ശനം അനുവദിക്കുന്നില്ല. വ്യക്തിക്ക് സ്വതന്ത്രമായ ഒരനുഭൂതി മണ്ഡലം കണ്ടെത്തുവാനും, അനുഭവിക്കുവാനുമുള്ള അവസരം ഹിന്ദുമതം അനുവദിച്ചിട്ടുണ്ട്.

ഹിന്ദു ധര്‍മ്മദീപിക – 6 (വില ₹ 150/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
ഭൗതികമായ ജീവന്റെ ദ്വൈതഭാവങ്ങളെല്ലാം അദ്വൈതമായ ശിവസങ്കല്‍പ്പത്തില്‍ ലയിക്കുന്നതാണ് ശിവശക്ത്യക്യം.
വ്യക്തിയില്‍ ആരംഭിച്ച് വളര്‍ന്ന് വികസിച്ച് വസുധൈവകുടുംബകം എന്ന ഭാവന വരെ ചെന്നെത്തുന്ന തത്വശാസ്ത്രത്തിലാണ് ഭാരതസംസ്‌കാരം നിലനില്‍ക്കുന്നത്.
ത്യാഗശീലത്തിലൂടെ എത്തുന്ന ലക്ഷ്യമാണ് മോക്ഷം. സര്‍വ്വ കര്‍മ്മ മുക്തിയാണ് അതിന്റെ സ്വഭാവം. അത് സര്‍വ്വത്ര സ്വതന്ത്രമാണ്.

ശ്രീചക്ര മാഹാത്മ്യം (വില ₹ 250/-)
– ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
പ്രപഞ്ചത്തിലെ ചരങ്ങളിലും അചരങ്ങളിലും മദ്ധ്യസ്ഥയായി നിഗുഢയായി ശക്തിസ്വരൂപിണിയായ ചൈതന്യം അടങ്ങിയിരിയ്ക്കുന്നു. ആത്മ ദര്‍ശനത്തിനും പ്രപഞ്ച വീക്ഷണത്തിനും ഭാരത്തിലെ സാര്‍വഭൗമരായ ഋഷീശ്വരന്മാര്‍ തപസ്സിലൂടെ കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ ലോക നന്മയ്ക്ക് ഉപയുക്തമാക്കുന്നതിനുള്ള സജ്ഞകളും, സങ്കേതങ്ങളും അവര്‍ സ്വീകരിച്ചു. മനുഷ്യ ശരീരത്തിനും പ്രപഞ്ച ശരീരത്തിനെന്നപോലെ ആവരണങ്ങളും, മാലിന്യങ്ങളുമുണ്ട്. എന്നാല്‍ ആത്മദര്‍ശനത്തിനുള്ള പ്രാപ്തി മനുഷ്യന് മാത്രമെ ഉള്ളു.

2027 ലെ ശ്രീരാമദാസ ആശ്രമം കലണ്ടര്‍ ലഭ്യമാണ്. വില: ₹ 50/- പോസ്‌റ്റേജ്/ കൊറിയര്‍ ചാര്‍ജ്ജുകള്‍ പുറമെ.

ഓര്‍ഡര്‍ ചെയ്യുന്നതിനായി ബന്ധപ്പെടുക:- 9539402685
പോസ്‌റ്റേജ്/ കൊറിയര്‍ ചാര്‍ജ്ജുകള്‍ പുറമെ.

 

Share
Tweet
Send

Related News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.
ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies