ആലപ്പുഴ: ശ്രീരാമദാസ ആശ്രമ കുടുംബാംഗവും കൊയ്പ്പള്ളികാരായ്മ ചാക്കുഴിയില്‍ വീട്ടില്‍ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥന് ശങ്കരന്‍കുട്ടി നായര്‍ (82) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
ഭാര്യ: സതിയമ്മ, മക്കള്‍: ആശാ ശ്രീഹരി, അനന്തകുമാര്‍, അഭിലാഷ്. മരുമക്കള്‍: ശ്രീഹരി ഉണ്ണിത്താന്, സ്വപ്ന, ശ്രീപ്രിയ. സഞ്ചയനം: നവംബര്‍ 22ന് രാവിലെ 9:00ന് വീട്ടുവളപ്പില്‍ നടക്കും.













